
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. അതേസമയം മോദിക്ക് ഇന്ത്യയിലെവിടെയും മത്സരിക്കാമെന്നും പ്കാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലമെച്ചപ്പെടുത്തും. കേരളത്തില്‍ ബിജെപി ചരിത്രം രചിക്കുമെന്നും കേരള പ്രഭാരിയായ ജാവഡേക്കര്‍ കോഴിക്കോട് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. മോദി 2024 ല്‍ ഹാട്രിക് അടിക്കും. അഴിമതി കേസുകളില്‍ സിപിഎം-ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവദേക്കര്‍ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവര്‍ ബി.ജെ.പിയില്‍ നിന്നും അകന്നുവെന്ന പ്രചാരണം ശരിയല്ല. ചില്ലി കാശിന് വേണ്ടി വിലപേശല്‍ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവര്‍ എന്നും ജാവദേക്കര്‍ പറഞ്ഞു.
കേരളത്തില്‍ പുതുമുഖങ്ങളും പ്രമുഖരും ഉടന്‍ ബി.ജെ.പിയിലെത്തും. സംസ്ഥാനത്ത് അഞ്ച് സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയും. മണിപ്പൂര്‍ ഉയര്‍ത്തികാണിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ഫലം കണ്ടില്ല. വലിയ പ്രഖ്യാപനങ്ങളാണ് കേരളം കാത്തിരിക്കുന്നത്. 2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ലെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.