
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയത്തിലേക്കെന്ന് സൂചന. 90 സീറ്റില്‍ 50 ഇടത്തും ബിജെപി ലീഡ് നിലനിര്‍ത്തുന്നതും കോണ്‍ഗ്രസ് കിതയ്ക്കുന്നതുമാണ് കാണാനാകുന്നത്. കോണ്‍ഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ ഇടിയുകയായിരുന്നു.
അതേസമയം, ബിജെപി വിജയത്തോട് അടുക്കുന്നുവെന്ന ശക്തമായ സൂചനകള്‍ക്കു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
എന്നാല്‍, ജമ്മു കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സിനൊപ്പം ഇന്ത്യ സഖ്യമാണ് മുന്നില്‍. നാഷനല്‍ കോണ്‍ഫറന്‍സ് – ഇന്ത്യാ സഖ്യം 52 സീറ്റിലും ബിജെപി 26 സീറ്റിലുമാണ് മുന്നില്‍. എന്‍സിയുടെ ഒമര്‍ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.