ഇന്ത്യയെ ലോകനേതാവാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ലഖ്നൗ: ഇന്ത്യയെ ലോകനേതാവാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഖ്‌നൗവിലെ ഗോമതി നഗറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിജ്ഞാനം, ശാസ്ത്രം, ആത്മീയത എന്നീ മേഖലകളില്‍ ലോകത്തെ മുഴുവന്‍ നയിക്കാന്‍ കഴിയുന്ന സമ്പന്നമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപി വാഗ്ദാനം ചെയ്തതെല്ലാം ചെയ്‌തെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നും രാമക്ഷേത്രം പണിയുമെന്നും ഉള്‍പ്പെടെ ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഓരോ വാഗ്ദാനവും ഞങ്ങള്‍ നിറവേറ്റിയിട്ടുണ്ടെന്നും ലഖ്‌നൗവില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ രാജ്‌നാഥ് സിംഗ് പറഞ്ഞു.

മാത്രമല്ല, ഉത്തരവാദിത്തമില്ലാത്ത അധികാര ബോധം മാത്രമേ ഉള്ളൂവെങ്കില്‍, രാമരാജ്യം വന്നിട്ടില്ലെന്നും അത് കലയുഗമാണെന്നും കരുതുക. പണ്ടത്തെ അപേക്ഷിച്ച്, രാജ്യത്തോടുള്ള ആത്മാര്‍ത്ഥമായ ഉത്തരവാദിത്തബോധം ഇന്ന് ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തകനാണെന്ന് സ്വയം വിശേഷിപ്പിച്ച പ്രതിരോധമന്ത്രി, സംഘം ഒരിക്കലും ഹിന്ദു-മുസ്ലിം മതത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും രാജ്യം കെട്ടിപ്പടുക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20നാണ് ലഖ്നൗവില്‍ വോട്ടെടുപ്പ് നടക്കുന്നത്.

More Stories from this section

family-dental
witywide