ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം വന്‍ സ്ഫോടനം; ആളപായമില്ല, പരിശോധന തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളില്‍ സമീപം ഇന്ന് പുലര്‍ച്ചെ വന്‍ സ്‌ഫോടനമുണ്ടായി. സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം രാവിലെ 7.47നാണ് സ്ഫോടനം നടന്നത്.സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഭൂഗര്‍ഭ മലിനജല ലൈന്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവത്തനു പിന്നാലെ ഒരു പ്രദേശവാസി റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും പുക ഉയരുന്നത് കാണാം. വലിയ ശബ്ദം കേട്ടതായും ആകാശത്ത് പുകച്ചുരുകള്‍ നിറഞ്ഞുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ഫോടനത്തില്‍ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ഗ്ലാസുകള്‍ തകരുകയും പ്രദേശത്തെ കടകളുടെ സൈന്‍ ബോര്‍ഡുകള്‍ തകരുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു..

Also Read

More Stories from this section

family-dental
witywide