
ക്രിസ്മസ് തലേന്ന് ഹവായിയിൽ ഇറങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെൻ്റിൽ ( Wheel Well) നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ചിക്കാഗോയിലെ ഒഹയർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് ഉച്ചയോടെ മൗയിയിലെ കഹുലുയി എയർപോർട്ടിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ബോയിംഗ് 787-10 വിമാനത്തിൻ്റെ പുറത്ത് നിന്ന് മാത്രമേ ലാൻഡിംഗ് ഗിയറിലേക്ക് ആളെത്താൻ കഴിയൂ എന്നു കരുതുന്നു. മരിച്ചനിലയിൽ കണ്ടെത്തിയ വ്യക്തി എങ്ങനെ, എപ്പോൾ അതിനുള്ളിൽ കയറിയെന്ന് വ്യക്തമല്ലെന്ന് യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു.
നിയമപാലകരുമായി ചേർന്ന് അന്വേഷണം നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു.
Body found in landing gear compartment of United plane