ഏകാന്തതയുടെ അപാരതീരം…ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് കാലിഫോര്‍ണിയ കൗണ്ടി

കലിഫോര്‍ണിയ: ഏകാതന്തയെ ഇഷ്ടപ്പെടുന്നവര്‍ ചുരുക്കമായിരിക്കും എങ്കിലും അത് ജീവിതത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും. കൂട്ടിന് ആരും ഇല്ലെന്ന തോന്നലും ഒറ്റപ്പെട്ടുവെന്ന് തോന്നിപ്പോയ നിമിഷങ്ങളും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ പലരേയും അനുവദിക്കാറില്ല. ആത്മഹത്യയിലേക്കും ആത്മഹത്യാ ശ്രമങ്ങളിലേക്കും വരെ ഏകാനന്തത ഒരു മനുഷ്യനെ നയിച്ചേക്കാം. ഇപ്പോഴിതാ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയാണ് വരുന്നത്.

കാലിഫോര്‍ണിയയിലെ ഒരു കൗണ്ടി ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സാന്‍ മാറ്റിയോ ജനുവരി 30-ന് ഇത് ഔദ്യോഗികമാക്കാനുള്ള പ്രമേയം പാസാക്കുകയും ചെയ്തു.

ഏകാന്തത മാനസികവും ശാരീരികവുമായ ക്ഷേമത്തിന് വളരെ പ്രത്യാഘാതങ്ങളുള്ളതാണെന്ന് മനസിലാക്കി ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നു. ഏകാന്തതയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഡിമെന്‍ഷ്യ, പക്ഷാഘാതം, വിഷാദം, ഉത്കണ്ഠ, അകാല മരണം എന്നിവയുമായി സാധ്യതയുണ്ടെന്നു പോലും ആരോഗ്യ സംഘടന വിലയിരുത്തി അധികം വൈകും മുമ്പാണ് ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് കാലിഫോര്‍ണിയയിലെ കൗണ്ടി എത്തുന്നത്.

ഏകാന്തത ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്നും ഒരു ദിവസം ഒരു പായ്ക്ക് സിഗരറ്റ് വലിക്കുന്നതു പോലുള്ള ദോഷങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് പിടിയില്‍ നിന്നും രക്ഷപെട്ടോടുന്നതിനിടയില്‍ പലര്‍ക്കും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് പുനഃസ്ഥാപിക്കാന്‍ ഇനിയും കഴിയാത്ത പലരും നമുക്ക് ചുറ്റുമുണ്ട്. ഏകാന്തതയും ഒറ്റപ്പെടലും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുകൊണ്ടും ഇരിക്കുകയാണ് എന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള നിര്‍ണായക ആരോഗ്യ നീക്കം ബോധ്യപ്പെടുത്തുന്നു.

More Stories from this section

family-dental
witywide