
കാലിഫോര്‍ണിയ: കാലിഫോർണിയയിൽ കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യത. തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ ഇടിമിന്നലോടും ആലിപ്പഴ വര്‍ഷത്തോടും കൂടി മഴ പെയ്‌തെങ്കിലും അതിശക്തമായ മഴയിലേക്കോ ചുഴലിക്കാറ്റിലേക്കൊ അത് വഴിമാറിയില്ല.
അതേസമയം, കാലിഫോര്‍ണിയയുടെ ഭൂരിഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാഴ്ച മുമ്പുണ്ടായ മഴ സൃഷ്ടിച്ചതുപോലുള്ള നാശനഷ്ടങ്ങള്‍ സംസ്ഥാനത്തിന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ രണ്ടാഴ്ച മുമ്പുണ്ടായ മഴയില്‍ ഏകദേശം 1 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ഒമ്പത് പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.
കാലിഫോര്‍ണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ മൗണ്ട് ശാസ്താ പര്‍വതത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ഏകദേശം 7.6 മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചിട്ടുണ്ട്.
വടക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ ചൊവ്വാഴ്ച വരെയും, തെക്കന്‍ കാലിഫോര്‍ണിയല്‍ ബുധനാഴ്ച വരെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ പ്രതിവര്‍ഷം ശരാശരി 11 ചുഴലിക്കാറ്റുകള്‍ വീശുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.









