ഇന്ത്യ ആവശ്യപ്പെട്ട കുറ്റവാളിക്ക് കാനഡ ജാമ്യം അനുവദിച്ചു

കാനഡയിൽ പിടിയിലായ, ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യ നിരോധിച്ച സംഘടനയാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്.

30,000 ഡോളർ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസിൽ 2025 ഫെബ്രുവരി 24ന് അടുത്ത വാദം കേൾക്കും. ഒക്ടോബറിൽ കാനഡയിലെ ഹാൾട്ടണിലാണ് ദല്ല പിടിയിലായത്. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അന്നുമുതൽ ഇയാളെ കാനഡയിൽ നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.

ഈ നീക്കം അവഗണിച്ചാണ് ദല്ലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കനേഡിയൻ അധികൃതരുമായി ഇന്ത്യ ഈ വിഷയത്തിൽ തുടർനടപടികൾക്ക് ശ്രമിക്കുമെന്നാണ് വിവരം.

Canadian Court Grants Bail To Khalistani Terrorist Arsh Dalla

More Stories from this section

family-dental
witywide