
മുന്‍ തലമുറകളെ അപേക്ഷിച്ച് 17 തരം ക്യാന്‍സര്‍ വരാനുള്ള സാധ്യത പുതു തലമുറയ്ക്ക് കൂടുതലാണെന്ന് യുഎസിലെ ഒരു പുതിയ പഠനം വെളിപ്പെടുത്തി. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകര്‍ 1920 നും 1990 നും ഇടയില്‍ ജനിച്ച ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് 2000 നും 2019 നും ഇടയില്‍ 34 സാധാരണ തരത്തിലുള്ള അര്‍ബുദങ്ങള്‍ കണ്ടെത്തി.
രണ്ട് തരത്തിലുള്ള ആമാശയ അര്‍ബുദം, ചെറുകുടല്‍ കാന്‍സര്‍, ഈസ്ട്രജന്‍ റിസപ്റ്റര്‍ പോസിറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍, അണ്ഡാശയം, കരള്‍, പിത്തരസം, വന്‍കുടല്‍ ക്യാന്‍സര്‍, ഗര്‍ഭാശയ, വൃഷണ ക്യാന്‍സര്‍, പിത്താശയം, വൃക്ക, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, രണ്ട് തരം അര്‍ബുദങ്ങള്‍ എന്നിവയടക്കം വര്‍ധിച്ചുവരികയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
തൈറോയ്ഡ്, പാന്‍ക്രിയാറ്റിക്, കിഡ്‌നി, ചെറുകുടല്‍, കരള്‍ ക്യാന്‍സര്‍ എന്നിവയാണ് യുവതലമുറയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന അര്‍ബുദങ്ങള്‍, ഇവയെല്ലാം 1955-നെ അപേക്ഷിച്ച് 1990-ല്‍ ജനിച്ചവരില്‍ രണ്ടോ നാലോ മടങ്ങ് കൂടുതലാണ്. മാത്രമല്ല, സ്ത്രീകളിലെ വായ, തൊണ്ട അര്‍ബുദം, പുരുഷന്മാരിലെ ഗുഹ്യഭാഗത്തെ ക്യാന്‍സര്‍, പുരുഷന്മാരിലെ കപ്പോസി സാര്‍ക്കോമ എന്നിവയും മുന്‍ തലമുറകളെ അപേക്ഷിച്ച് യുവാക്കളില്‍ കൂടുതലായി കണ്ടെത്തിയതായി പഠനം പറയുന്നു. മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സ്ഥിരീകരിക്കുന്ന വന്‍കുടല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചിലതില്‍ ഉയര്‍ന്ന മരണനിരക്കും പഠനം കണ്ടെത്തിയിട്ടുണ്ട്.