ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25 ന്; ഡോ. കലാ ഷഹി ഉദ്ഘാടനം ചെയ്യും

വാഷിങ്ടൺ: എം ഡി സ്ട്രൈക്കേഴ്സ്‌ സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഇന്ത്യൻ – അമേരിക്കൻ സോക്കർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈസ്റ്റ്‌ കോസ്റ്റിലെയും വാഷിങ്ടൺ ഡിസിയിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച്‌ നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽ മേയ് 25ന് ഫെഡറേഷൻ ഓഫ്‌ കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ജന: സെക്രട്ടറി ഡോ: കലാ ഷഹി ഉദ്ഘാടനം ചെയ്യുന്നു.

മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബ്ബായ എം ഡി സ്ട്രൈക്കേഴ്സ്‌ നടത്തുന്ന ഈ ഇൻഡോ – അമേരിക്കൻ 35+ ടുർണമെന്റിന് ക്ലബ് സജ്ജമായതായി ക്ലബിന്റെ ഭാരവാഹികളായ ‌ഡോ. മധു നമ്പ്യാർ, നോബിൾ ജോസഫ്‌ മേരിലാന്റിൽ അറിയിച്ചു.

ഈസ്റ്റ്‌ കോസ്റ്റ്‌ റീജനിലെ പ്രമുഖ ടീമുകളായ ന്യൂ കാസ്റ്റിൽ യുണൈറ്റഡ്‌, മല്ലുമിനാറ്റി ന്യൂ ജഴ്സി, സെന്‍റ് ജൂഡ്‌ വെർജീനിയ, കൊമ്പൻസ്‌, വാഷിങ്ടൺ ഖലാസിസ്‌ തുടങ്ങിയ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു.