ചാക്കോച്ചായന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം

ഫൊക്കാനയുടെ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാനും സഹയാത്രികനും, ആരംഭ കാലം മുതല്‍ ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച, ഫൊക്കാനക്ക് വേണ്ടി എന്നും പ്രവര്‍ത്തിച്ചിരുന്ന സ്വന്തം ചാക്കോച്ചായന് (ടി.എസ്. ചാക്കോ) ഫൊക്കാനയുടെ കണ്ണീര്‍ പൂക്കള്‍. അദ്ദേഹത്തിന്റെ നിര്യാണം ഓരോ ഫൊക്കാനക്കാരെയും ദുഃഖത്തില്‍ ആക്കിയിരിക്കുകയാണ്.

സാമൂഹിക സേവനം തന്റെ ജീവിത ലക്ഷ്യമായി തുടര്‍ന്ന വ്യക്തിയായിരുന്നു ടി.എസ്. ചാക്കോ. കേരളത്തില്‍ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയിട്ടും തന്റെ സാമൂഹ്യപ്രവര്‍ത്തനം അമേരിക്കയില്‍ വ്യാപിപ്പിക്കുകയാണ് ഉണ്ടായത്. അമേരിക്കന്‍ മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ അദ്ദേഹം എന്നും മുന്നില്‍ ഉണ്ടായിരുന്നു. അമേരിക്കയില്‍ OCI കാര്‍ഡ് ഉള്‍പ്പടെ പല പ്രശ്നങ്ങള്‍ വന്നപ്പോഴും അതിന് വേണ്ടി സമരം ചെയ്യുവാനും ആവശ്യങ്ങള്‍ നേടിയെടുക്കാനും മുന്നില്‍ നിന്ന് നയിക്കാനും ചോക്കോച്ചായന്‍ എന്നും ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ അമേരിക്കന്‍ മലയാളികളില്‍ ഒരുവനായി നമ്മുടെയൊക്ക ആവശ്യങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. സഫലമായ ജീവിതത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹത്തിന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം.

ചാക്കോച്ചായന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും കുറച്ചു ദിവസം മുന്‍പും അദ്ദേഹത്തോട് സംസാരിക്കുകയും ,ഫൊക്കാന തെരഞ്ഞെടുപ്പിനെ പറ്റി വിശദമായി ചോദിച്ചു അറിയുകയും ചെയ്തിരുന്നു. ഞാന്‍ മത്സരിക്കാന്‍ തയാര്‍ എടുത്തപ്പോള്‍ എന്നെ ആദ്യം എന്‍ഡോസ് ചെയ്ത വ്യക്തി അദ്ദേഹമാണ്. ഒരു സഹപ്രവര്‍ത്തകനെക്കാള്‍ ഉപരി ഒരു മകനെപ്പോലെയാണ് അദ്ദേഹം എന്നെ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം അറിയിക്കുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ന്യൂ ജേഴ്‌സിലെ കേരളാ കള്‍ച്ചറല്‍ ഫോറത്തില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് ശോഭിച്ച അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷവും പ്രവര്‍ത്തനമേഖല സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ എല്ലാം എല്ലാം ആയിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികളുടെ ഏത് പ്രശ്‌നത്തിലും അദ്ദേഹം മുന്നില്‍ തന്നെ കാണുമായിരുന്നു. എനിക്ക് സ്വന്തം സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് എന്ന് ട്രഷര്‍ ജോയി ചാക്കപ്പന്‍ അറിയിച്ചു. ചാക്കോച്ചായന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം.

ഫൊക്കാന അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ അറിയിച്ചു. എല്ലാ ഫൊക്കാനക്കാരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ട്രസ്റ്റീ ചെയര്‍ അറിയിച്ചു.

മുന്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോച്ചായന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.

സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, എക്‌സി. പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ചാക്കോച്ചായന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide