ചിക്കാഗോയിൽ ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ജയിലിൽ മരിച്ച നിലയിൽ

പി പി ചെറിയാൻ

ചിക്കാഗോ: ഒരു മാസം മുമ്പ് വെസ്റ്റ് റോജേഴ്‌സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി സിദി മുഹമ്മദ് അബ്ദല്ലാഹിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുക്ക് കൗണ്ടി ജയിലിലെ സെല്ലിലാണ് 22നുകാരനായ സിദി മുഹമ്മദ് അബ്ദല്ലാഹിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വധശ്രമം, തോക്ക് പ്രയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ തടവിലാക്കിയിരുന്നത്

കുക്ക് കൗണ്ടി ജയിലിലെ മെഡിക്കൽ സൗകര്യമായ സെർമാക് ഹെൽത്ത് സർവീസസിലാണ് സിദി മുഹമ്മദ് അബ്ദല്ലാഹിയെ പാർപ്പിച്ചിരിക്കുന്നതെന്നും ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികരണമൊന്നുമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്നും കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

നിലവിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ആത്മഹത്യാ സാധ്യതയെക്കുറിച്ച് മുൻകൂർ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Chicago hate crime shooting suspect dead in jail

More Stories from this section

family-dental
witywide