വടംവലി മാമാങ്കത്തിന് ചിക്കാഗോ ഒരുങ്ങുന്നു; അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫ് മെയ് 23ന് വൈകീട്ട്, ഉദ്ഘാടനം മാണി.സി.കാപ്പന്‍

ചിക്കാഗോ: സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള പത്താം അന്താരാഷ്ട്ര വടംവലി മത്സരത്തിനായി ചിക്കാഗോ ഒരുങ്ങുകയാണ്. വടംവലി മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വടംവലി മത്സരത്തിന്റെ കിക്കോഫ് മെയ് 23ന് വൈകീട്ട് 7 മണിക്ക് ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആസ്ഥാനത്ത് നടക്കും. പാല എംഎല്‍എയും മുന്‍ വോളിബോള്‍ താരവുമായ മാണി സി കാപ്പന്‍ കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സോഷ്യല്‍ ക്ളബ് ഭാരവാഹികളായ സിറിയക് കൂവക്കാട്ടില്‍, സിബി കദളിമറ്റം, സ്റ്റീഫൻ കിഴക്കേക്കൂറ്റ്, മാത്യു തട്ടമറ്റം എന്നിവര്‍ അറിയിച്ചു. 

Chicago international Tug of war competition kickoff on may 23 by Chicago social club