ക്നായി തൊമ്മൻ ഓർമ്മ ദിനം അവിസ്മരണീയമാക്കി ചിക്കാഗോ കെസിഎസ്

ചിക്കാഗോ കെ. സി. എസിൻ്റെ നേതൃത്വത്തിൽ ക്നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാവായ ക്നായി തൊമ്മന്റെ ഓർമ്മ ദിനവും ക്നാനായ സമുദായത്തിനും കോട്ടയം രൂപതയ്ക്കും ഊടും പാവും നെയ്ത മണ്മറഞ്ഞു പോയ പൂർവ്വ പിതാക്കന്മാരുടെ അനുസ്മരണവും നടത്തി.

മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിലും, ഫാ. ടോമി വട്ടുകുളവും ചേർന്ന് ഡെസ്പ്ലെയിൻസിലുള്ള കെ. സി. എസ് ക്നാനായ സെന്ററിൽ കോട്ടയം അതിരൂപതയുടെ പൂർവ പിതാക്കൻമാർക്ക് വേണ്ടിയുള്ള മന്ത്ര (പ്രാർത്ഥന) നടത്തി.

ലെന കുരുട്ടുപറമ്പിലിന്റെ മാർത്തോമൻ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ.. സിജു മുടക്കോടിയിൽ ക്നായി തൊമ്മൻ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

കെ. സി. എസ് പ്രസിഡെന്റ് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ടോമി വട്ടുകുളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.യോഗത്തിൽ സെക്രട്ടറി സിബു കുളങ്ങര മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.തുടർന്ന് നടന്ന കലാപരിപാടികൾക്ക് യുവജനവേദി പ്രസിഡന്റ് ടോം പുത്തൻപുരക്കൽ എം സി ആയിരുന്നു.പ്രമുഖ ചെണ്ട വിദ്വാൻ ജിനോ കവലക്കൽന്റെ നേതൃത്തിൽ ചെണ്ടമേളവും, ചിക്കാഗോയിലെ പ്രമുഖ ഡാൻസ് മാസ്റ്റേഴ്സ് ആയ തോമസ് ഒറ്റകുന്നേൽ, ചിനു തോട്ടം, ഷിഫിൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ മാർഗം കളിയും വിവിധ തരം സംഘനൃത്തങ്ങളും നടന്നു.

ക്നാനായ ചരിത്രത്തെക്കുറിച്ചു അഭിലാഷ് നെല്ലാമറ്റം നടത്തിയ ക്വിസ്സ് മത്സരത്തിൽ രേഷ്മ പള്ളത്തറ, മത്തായിച്ചൻ എടുക്കുതറ, ജസ്ബിൻ മരങ്ങാട്ടിൽ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി പുന്നൂസ് തച്ചേട്ടും കുടുംബവും സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും, ക്നായിത്തൊമ്മൻ ട്രോഫിക്കും അർഹരായി.പരിപാടികൾക്ക് കെ. സി. എസ് എക്സിക്യൂട്ടീവ്സ്നൊപ്പം, അഭിലാഷ് നെല്ലാമറ്റവും മറ്റ് കെ സി എസ് പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി.

ക്നാനായസമുദായം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ, പിതാമഹൻ ക്നായി തോമയുടെ അനുഗ്രഹത്തിൽ നിന്നും ആവാഹിച്ച ശക്തിയും, ചൈതന്യവും സമുദായ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം, വരും തലമുറക്ക് സമുദായ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ഒരു അവസരം കൂടി ആയിട്ടാണ് ക്നായി തൊമ്മൻ ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

More Stories from this section

family-dental
witywide