ചിക്കാഗോ മലയാളി അസോസിയേഷൻ വനിത ദിനാചരണം മാർച്ച് 2ന്,  ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

ചിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന വനിതാ ദിനാഘോഷം ഈ വർഷവും ആഘോഷിക്കാൻ പ്രസിഡന്റ്‌ ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ്‌ യോഗം തീരുമാനിച്ചു. വിമൻസ് ഫോറം ഭാരവാഹികളായ ഷൈനി ഹരിദാസ് , ഷാന മോഹൻ,  നിഷ സജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മോർട്ടൻഗ്രോവ് സെൻ്റ് മേരീസ്‌ ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് രണ്ടാം തീയതി വൈകിട്ട് 3 മണിമുതൽ 9.30 വരെയാണ് പരിപാടി. പൊതു സമ്മേളനം ആറുമണിക്ക് തുടങ്ങും. ഹൂസ്റ്റൻ ഫോർട്ട്ബെന്റ കൗൺടിയിലെ പ്രഥമ ഏഷ്യനമേരിക്കൻ വനിതാ ജഡ്ജി ജൂലി മാത്യു ആണ് ഈ വർഷത്തെ മുഖ്യ അതിഥി.


സ്ത്രീകളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ ഉൾപെടുത്തിയുള്ള വിവിധ പരിപാടികൾ ബോർഡ്‌ ഭാരവാഹികളായ ഡോ. സിബിൾ ഫിലിപ്പ്, ഡോ .റോസ് വടകര, സാറ അനിൽ , ഡോ .സൂസൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു വരുന്നു. ആഗ്നസ് തെങ്ങുംമൂട്ടിൽ റാഫിൾ നറുക്കെടുപ്പിനുള്ള പരിപാടിക്കു നേതൃത്വം കൊടുക്കുന്നു . കുടുംബമായി എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളീ അസോസിയേഷൻ ബോർഡ്‌ അഭ്യർഥിച്ചു.

Chicago Malayali Association Women’s day Celebration