ഓക്ക് പാർക്ക് പൊലീസ് ഡിറ്റക്ടീവ് വെടിയേറ്റു മരിച്ച കേസ്: കുറ്റവാളി ജെറൽ തോമസിനെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ

ചിക്കാഗോ: ഓക്ക് പാർക്ക് പൊലീസിലെ ഡിറ്റക്ടീവ് അലൻ റെഡ്ഡിൻസ് (40) വെടിയേറ്റു മരിച്ച കേസിൽ കുറ്റവാളി ജെറൽ തോമസിനെതിരെ (37) ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കേസ് എടുത്തു. മറ്റൊരു ഓഫിസറെ വധിക്കാൻ ശ്രമിച്ചു, കുറ്റവാളിയായിരിക്കെ ആയുധം കൈവശം വച്ചു, നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ തോക്കുമായി ഒരാൾ, ലേക്ക് സ്ട്രീറ്റിലെ 1000 ബ്ലോക്കിലെ ചേസ് ബാങ്കിൽ എത്തിയെന്ന റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് പൊലീസ് അവിടെ എത്തിയതായിരുന്നു. ജെറലിനോട് കൈകാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ പൊലീസിനു നേരെ വെടിയുതിർത്തു, പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. ജെറലിനെ നേരെ പൊലീസ് വെടിയുതിർക്കുകയും അയാളെ പിടികൂടുകയും ചെയ്തു. അയാളുടെ കാലിനാണ് പരുക്കേറ്റത്.

റെഡ്ഡിൻസിനെ ഗുരുതരാവസ്ഥയിൽ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

2019 മെയ് മുതൽ ഓക്ക് പാർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ ഡിറ്റക്ടീവ് ആയി ജോലി നോക്കുകയായിരുന്നു അലൻ റെഡ്ഡിൻസ് . 1938 ന് ശേഷം ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഓക്ക് പാർക്ക് ഓഫിസറാണ് ഇയാളെന്ന് ഓക്ക് പാർക്ക് പൊലീസ് ചീഫ് ഷാടോണിയ ജോൺസൺ പറഞ്ഞു.

വിപുലമായ ക്രിമിനൽ പശ്ചാത്തലമുള്ളവ്യക്തിയാണ് ജെറൽ തോമസ്.

Chicago man Jerrel Thomas charged in fatal shooting of Oak Park

Also Read

More Stories from this section

family-dental
witywide