
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി ക്ലബ്ബുകളിൽ മുൻ നിരയിൽ നിൽക്കുന്ന ചിക്കാഗോ സോഷ്യൽ ക്ലബ് ഈ വർഷം സെപ്റ്റംബർ രണ്ടാം തീയതി ചിക്കാഗോയിൽ ഇൻ്റർനാഷനൽ വടംവലി മൽസരം നടത്താൻ തിരുമാനമെടുത്തു. ആയിരക്കണക്കിന് കാണികൾ വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകാൻ സംഘാടന സമിതി രൂപീകരിച്ചു.
മുൻ ഐഎംഎ പ്രസിഡന്റും മുൻ കെസിസിഎൻഎ പ്രസിഡണ്ടും ആയിരുന്ന സിറിയക്ക് കൂവക്കാടൻ ചെയർമാനാണ്. ജനറൽ കൺവീനർ ആയി ചിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ്വെസ്റ്റ് പ്രസിഡന്റും ഇപ്പോഴത്തെ കെസിസിഎൻഎ ചിക്കാഗോ റീജനൽ വൈസ് പ്രസിഡന്റുമായ സ്റ്റീഫൻ കിഴക്കേകുറ്റിനെ തിരഞ്ഞെടുത്തു. ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ആയി സോഷ്യൽ ക്ലബ് മുൻ ട്രഷറർ ബിജു കരികുളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷക്കാലമായി സോഷ്യൽ ക്ലബിന്റെ പി ആർ ഓ ആയി പ്രവത്തിക്കുന്ന മാത്യു തട്ടാമറ്റത്തിനെ പബ്ലിസിറ്റി ചെയർമാൻ ആയി ഐകകണ്ഠേനെ സോഷ്യൽ ക്ലബ് ജനറൽ ബോഡി നിയമിച്ചു.