അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന കുട്ടിയെ പുലി ആക്രമിച്ചുകൊന്നു; നീലഗിരിയില്‍ നാട്ടുകാരുടെ പ്രതിഷേധം

തമിഴ്നാട് നീലഗിരിയില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി ആക്രമിച്ചുകൊന്നു. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. വൈകിട്ട് പന്തല്ലൂര്‍ തൊണ്ടിയാളത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. ഇതുവരെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.

More Stories from this section

family-dental
witywide