‘ക്ഷമിക്കണം, അമ്മേ…’ ജോര്‍ജ്ജിയ സ്‌കൂള്‍ വെടിവയ്പ്പിനു മുമ്പ് അക്രമിയായ കുട്ടി അമ്മയ്ക്ക് സന്ദേശം അയച്ചെന്ന് റിപ്പോര്‍ട്ട്

ജോര്‍ജ്ജിയയിലെ അപാലാച്ചി ഹൈസ്‌കൂളില്‍ വെടിവയ്പ്പ് നടത്തുന്നതിന് ഷൂട്ടര്‍ കോള്‍ട്ട് ഗ്രേ തന്റെ അമ്മ മാര്‍സി ഗ്രേയ്ക്ക് ഒരു സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. ‘എന്നോട് ക്ഷമിക്കണം, അമ്മേ…’ എന്നായിരുന്നു കോള്‍ട്ട് അമ്മയ്ക്ക് അയച്ച സന്ദേശം. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അമ്മ സ്‌കൂളിലേക്ക് വിളിക്കുകയും മകന്‍ എവിടെയെന്ന് തിരക്കുകയും ചെയ്തിരുന്നുവെന്നും ഒരു ബന്ധു വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

മാഴ്സിക്ക് തന്റെ മകന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ, അവര്‍ ഏകദേശം മൂന്ന് മണിക്കൂര്‍ അകലെയുള്ള സ്‌കൂളിലേക്ക് വേഗത്തില്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി. പാതിവഴിയില്‍വെച്ച് രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടതായി അറിയുകയുമായിരുന്നുവെന്ന് കോള്‍ട്ടിന്റെ മുത്തച്ഛന്‍ ചാള്‍സ് പോള്‍ഹാമസ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് വ്യക്തമാക്കി.

ഗണിത അധ്യാപകരായ റിച്ചാര്‍ഡ് ആസ്പിന്‍വാള്‍, ക്രിസ്റ്റീന ഇറിമി, വിദ്യാര്‍ത്ഥികളായ മേസണ്‍ ഷെര്‍മെര്‍ഹോണ്‍, ക്രിസ്റ്റ്യന്‍ ആംഗുലോ എന്നിവരാണു മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു സംഭവം.

More Stories from this section

family-dental
witywide