
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്. അനേകായിരങ്ങളാണ് മകം തൊഴുത് സായൂജ്യമണയാന്‍ ഇന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുലര്‍ച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. ഒന്നര ലക്ഷത്തിലധികം ഭക്തര്‍ ഇത്തവണ മകം ദര്‍ശിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കാൻ പോലീസും പ്രത്യേകം വൊളൻറിയർമാരും ഉണ്ടാകും. മകം തൊഴലിനു ശേഷം രാത്രി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.
സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.ഉത്സവത്തോട് അനുബന്ധിച്ച് 25ന് പൂരവും 26ന് ഉത്രം ആറാട്ടും നടക്കും. 27ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.













