
തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ട്യൂഷന്‍ സെന്ററില്‍ ക്ലാസ്സെടുക്കുന്ന സര്‍ക്കാര്‍ അദ്ധ്യാപകരുടെ വിവരം ശേഖരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി. പരീക്ഷകള്‍ റദ്ദാക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ചോര്‍ന്നത് പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്, പതിനൊന്നാം ക്ലാസിലെ കണക്ക് ചോദ്യ പേപ്പറുകളാണ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പരീക്ഷയുടെ ചോദ്യം തലേ ദിവസം യുട്യൂബില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.














