ഇല്ല, ഇല്ല, നടക്കില്ല, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടക്കില്ല, സിഐടിയുവിനൊപ്പം ബിഎംഎസും ഐഎൻടിയുസിയും

തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംസ്ഥാനത്ത് നാളെ ഡ്രൈവിംഗ് സ്കൂളുകളുകളുടെ സംയുക്ത സമരസമിതി പ്രതിഷേധം പ്രഖ്യാപിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം.

ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. ട്രാക്കൊരുക്കുന്നതിൽ പോലും സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്തകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും ചർച്ച മുന്നോട്ടുപോയില്ലെന്നതാണ് നാളത്തെ ബഹിഷ്കരണ പ്രഖ്യാപനം തെളിക്കുന്നത്. ഗതാഗത മന്ത്രിയുടേത് അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്ണകണങ്ങൾ ബഹിഷ്കരിക്കുമെന്ന് ആദ്യം സി ഐ ടി യു നിലപാടെടുത്തു. തൊട്ട് പിന്നാലെ മറ്റ് സംഘടനകളും പിന്തുണയുമായെത്തി. ഐ എൻ ടി യു സിയും ബി എം എസുമെല്ലാം പ്രതിഷേധത്തിൽ സി ഐ ടി യുവിന് ഒപ്പം നിൽക്കും. നാളെ സംസ്ഥാനമൊട്ടാകെ കരിദിനം ആചരിക്കാനാണ് ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതി തീരുമാനം. നാളെ നടക്കുന്ന ടെസ്റ്റുകളോടും സഹകരിക്കില്ലലെന്ന് സമര സമിതി ഉറപ്പിച്ചിട്ടുണ്ട്.

അതേസമയം അടിമുടി പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിലാക്കാനാണ് ഗതാഗത വകുപ്പിന്‍റെ നീക്കം. റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുക്കുന്ന 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേ‍ർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

citu intuc bms against ganesh kumar driving test reform

More Stories from this section

family-dental
witywide