ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും, ഇരുനൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങി

മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വ്യാപകമായ മലയിടിച്ചിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഉത്തരാഖണ്ഡില്‍. മണ്ണും പാറകളും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മന്ദാകിനി നദിയില്‍ വെള്ളം ഉയര്‍ന്ന് വലിയ നാശനഷ്ടമാണ് പലയിടങ്ങളിലും ഉണ്ടായത്. കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും തീര്‍ത്ഥാടനത്തിന് പോയ നിരവധി പേര്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി വൈകിയാണ് മേഘവിസ്ഫോടനം ഉണ്ടായത് എന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 














More Stories from this section

family-dental
witywide