സി എൻ എൻ പൊളിറ്റിക്കൽ കമൻ്റേറ്റർ ആലിസ് സ്റ്റുയെർറ്റ് അന്തരിച്ചു

മുതിർന്ന രാഷ്ട്രീയ ഉപദേഷ്ടാവും സി എൻ എൻ പൊളിറ്റിക്കൽ കമൻ്റേറ്ററുമായ ആലിസ് സ്റ്റുയെർറ്റ് അന്തരിച്ചു. 58 വയസ്സായിരുന്നു. നിരവധി റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ ക്യാംപെയ്നുകളിൽ പങ്കെടുത്തിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ, വടക്കൻ വിർജീനിയയിലെ ബെല്ലെ വ്യൂയിൽ സ്റ്റുവാർട്ടിനെ മരിച്ചനിലയിൽ കണ്ടെത്തുകയുകയായിരുന്നു. ആരെങ്കിലും അപായപ്പെടുത്തിയതായി കരുതുന്നില്ല. എന്തെങ്കിലുംആരോഗ്യ പ്രശ്നങ്ങളായിരിക്കാം മരണകാരണം എന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. മാരത്തൺ ഓട്ടക്കാരികൂടിയായിരുന്നു ആലിസ്

ജോർജിയയിലെ ഒരു പ്രാദേശിക റിപ്പോർട്ടറായും പ്രൊഡ്യൂസറായുമായാണ് അവർ കരിയർ ആരംഭിച്ചത് അതിനു ശേഷം അർക്കൻസസിലെ ലിറ്റിൽ റോക്കിൽ വാർത്താ അവതാരകയായി എത്തി.

2008-ൽ അന്നത്തെ അർക്കൻസാസ് ഗവർണർ മൈക്ക് ഹക്കബിയുടെ ഓഫിസിൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു .ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ കെന്നഡി സ്‌കൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സിലെ മുതിർന്ന ഉപദേശക സമിതിയിലും സ്റ്റുവർട്ട് സേവനമനുഷ്ഠിച്ചിരുന്നു.

ഏറ്റവും സമീപകാലത്ത്, ടെക്സസ് സെനറ്റർ. ടെഡ് ക്രൂസിൻ്റെ 2016 ലെ റിപ്പബ്ളിക്കൻ പ്രസിഡൻഷ്യൽ കാമ്പെയ്‌നിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു സ്റ്റുവർട്ട്.

2016 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎൻഎൻ സ്റ്റുവാർട്ടിനെ ഒരു രാഷ്ട്രീയ കമൻ്റേറ്ററായി നിയമിച്ചു. “ദി സിറ്റുവേഷൻ റൂം വിത്ത് വുൾഫ് ബ്ലിറ്റ്‌സർ” എന്ന ഇലക്ഷൻ പരിപാടിയിൽ അവർ സ്ഥിരം സാന്നിധ്യമായിരുന്നു.

CNN Political Commentator Alice Stewart died

More Stories from this section

family-dental
witywide