തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ നടി രോഹിണി അധ്യക്ഷയായ സമിതി

ചെന്നൈ: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമാക്കമ്മറ്റി റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരിക്കെ സമാന നീക്കവുമായി തമിഴ് സിനിമാ മേഖലയും. അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മറ്റിയെ നിയോഗിച്ച് ദക്ഷിണേന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്നറിയപ്പെടുന്ന താര സംഘടനയായ നടികര്‍ സംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

നടികര്‍ സംഘത്തിന്റെ 68-ാമത് ജനറല്‍ ബോഡി യോഗം ഇന്നലെ ചെന്നൈയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണ്ണായക നീക്കം. നടികര്‍ സംഘം പ്രസിഡന്റ് എം.നാസര്‍, ജനറല്‍ സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി, വൈസ് പ്രസിഡന്റുമാരായ പൊന്‍വണ്ണന്‍, കരുണാസ്, പ്രശസ്ത നടി രോഹിണി തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. രോഹിണിയെ ചെയര്‍പേഴ്സണായി നിയമിച്ച് 2019-ല്‍ രൂപീകരിച്ച ആന്തരിക പരാതി കമ്മിറ്റി ശക്തിപ്പെടുത്തിയതായി നാസര്‍ അറിയിച്ചു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുമാണ് സമിതിയുടെ ചുമതല.

More Stories from this section

family-dental
witywide