തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി മലയാളി താരങ്ങള്‍; മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളി താരങ്ങൾക്ക്

തമിഴ്‌നാട് സർക്കാരിൻ്റെ ചലച്ചിത്ര അവാര്‍ഡിൽ തിളങ്ങി മലയാളി താരങ്ങള്‍. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളികൾക്കാണ്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി തിളക്കമുണ്ട്. മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് ഈ വർഷങ്ങളിലെ മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരത്തിന് അർഹമായിരിക്കുന്നത്. 2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി.

വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍ പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്‍മാര്‍. മികച്ച പ്രതിനായകനായി റഹ്മാനേയും തിരഞ്ഞെടുത്തു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും.

Malayali stars shine at Tamil Nadu Film Awards; Five out of seven best actresses go to Malayali stars

More Stories from this section

family-dental
witywide