സ്റ്റാര്‍മര്‍ക്ക് അഭിനന്ദന പ്രവാഹം, ആശംസകള്‍ നേര്‍ന്ന് ബൈഡനും

വാഷിംഗ്ടണ്‍: ബ്രിട്ടണില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി പാഞ്ഞെത്തിയ ലേബര്‍ പാര്‍ട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദന പ്രവാഹം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കളാണ് പാര്‍ട്ടിയേയും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറെയും അഭിനന്ദനംകൊണ്ട് പൊതിഞ്ഞത്.

കെയ്ര്‍ സ്റ്റാര്‍മറുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച സംസാരിക്കുകയും ആശംസകള്‍ നേരിട്ട് അറിയിക്കുകയും ചെയ്തു. ബൈഡന്‍ ‘റഷ്യയുടെ നിരന്തരമായ ആക്രമണത്തിനെതിരെ പോരാടുന്ന യുക്രെയ്നിനായി യുകെയുടെ പിന്തുണ ഇനിയും തുടരണമെന്നാണ് സ്റ്റാര്‍മറോട് ബൈഡന്‍ ആവശ്യപ്പെട്ടത്. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധവും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പിന്തുണയായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും സംസാരിച്ചു.

‘ബെല്‍ഫാസ്റ്റ്/ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയും അവസരങ്ങളും സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

അടുത്തയാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ബൈഡനെയും മറ്റ് ലോകനേതാക്കളെയും സ്റ്റാര്‍മര്‍ കാണും.

Also Read

More Stories from this section

family-dental
witywide