പാലക്കാട്ടെ രാഷ്ട്രീയ പോര്‍ക്കളത്തിലേക്ക് കോണ്‍ഗ്രസ് വിട്ട ഷാനിബും, ”വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ മത്സരം”

പാലക്കാട്: രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൊഴുപ്പുകൂട്ടി സരിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ് പാലക്കാട്ട് മത്സരിക്കാന്‍ തയ്യാറെടുക്കുന്നു.

കൂടുതല്‍ കാര്യങ്ങള്‍ രാവിലെ 10.45 ന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞ ഷാനിബ് കോണ്‍ഗ്രസിന് എന്ത് വെല്ലുവിളിയാണ് പുതുതായി സൃഷ്ടിക്കുക എന്നതാണ് കാത്തിരുന്ന് അറിയേണ്ടത്. സരിന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഒരു പ്രാണി പോയ നഷ്ടം പോലും ഇല്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. ഇന്നലെ ഇടതിനെ എതിര്‍ത്തതിനും പിണറായിയെ ട്രോളിയതിനും പശ്ചാത്തപിച്ച് സരിന്‍ എത്തിയിരുന്നു. മരണം വരെ സഖാവായിരിക്കുമെന്നതടക്കമുള്ള മാനസാന്തര വാക്കുകളാണ് സരിന്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ട ഷാനിബിന്റെ നീക്കം.

അതേസമയം, വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് മുന്‍ കോണ്‍ഗ്രസുകാര്‍ തന്നെ മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസിനു തലവേദനയാവകും.

Also Read