വീണ്ടും കൂടുമാറ്റം, മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പിസിസി അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയില്‍

ഭോപാല്‍: കോൺ​ഗ്രസിന് വീണ്ടും തിരിച്ചടിയായി മുതിർന്ന നേതാവിന്റെ ബിജെപി പ്രവേശനം. മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയില്‍ അം​ഗത്വമെടുത്തു. മുൻ കോൺ​ഗ്രസ് എംഎൽഎ സഞ്ജയ് ശുക്ലയും ബിജെപിയിൽ ചേർന്നു. ഇരുവരും ശനിയാഴ്ച രാവിലെ ഭോപാലിലെ ബിജെപി ഓഫീസിലെത്തിയാണ് അംഗത്വമെടുത്തത്. മുഖ്യമന്ത്രി മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടുമാറ്റം.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് പച്ചൗരി. പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാ എം.പിയായി. 2008 മുതല്‍ 2011 വരെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ വി.ഡി. ശര്‍മ പച്ചൗരിയുടെ പാര്‍ട്ടി പ്രവേശത്തെ സ്വാഗതം ചെയ്തു.

Congress Leader Suresh pachouri joins bjp

Also Read

More Stories from this section

family-dental
witywide