
ന്യൂഡല്‍ഹി: പാവപ്പെട്ട വീട്ടിലെ സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട സഹോദരിമാരേ, സ്വാതന്ത്ര്യസമരം മുതല്‍ ആധുനിക ഇന്ത്യയുടെ സൃഷ്ടി വരെ സ്ത്രീകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ന് നമ്മുടെ സ്ത്രീകള്‍ കടുത്ത വിലക്കയറ്റത്തിനിടയില്‍ പ്രതിസന്ധി നേരിടുന്നു. അവരുടെ കഠിനാധ്വാനത്തോടും തപസ്സിനോടും നീതി പുലര്‍ത്താന്‍, കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ ‘മഹാലക്ഷ്മി’ പദ്ധതിക്ക് കീഴില്‍ ഒരു ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് ഞങ്ങള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, ഈ ദുഷ്‌കരമായ സമയത്ത്, ഞാന്‍ അത് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു, കോണ്‍ഗ്രസിന്റെ കൈ നിങ്ങളോടൊപ്പമുണ്ട്, ഈ കൈ നിങ്ങളുടെ സ്ഥിതി മാറ്റും, ‘ – വീഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
आज हमारी महिलाएं भयंकर महंगाई के बीच संकट का सामना कर रही हैं। उनकी मेहनत और तपस्या के साथ न्याय करने के लिए कांग्रेस एक क्रांतिकारी कदम लेकर आई है।
— Priyanka Gandhi Vadra (@priyankagandhi) May 13, 2024
कांग्रेस की 'महालक्ष्मी' योजना में हम गरीब परिवारों की एक महिला को हर साल 1 लाख रुपए देंगे।
इस कठिन समय में मैं आपको भरोसा… pic.twitter.com/KOfQa4woAt
കര്‍ണാടകയിലെയും തെലങ്കാനയിലെയും കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തില്‍ ഈ ഉറപ്പുകള്‍ ഇതിനകം തന്നെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 മണ്ഡലങ്ങളില്‍ പുരോഗമിക്കുകയാണ്. രാവിലെ 9 മണി വരെ 10.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി.