ട്രംപിനെതിരായ ക്യാപിറ്റോൾ കലാപക്കേസ് കോടതി അവസാനിപ്പിച്ചു, കാരണം പ്രസിഡൻ്റിൻ്റെ പ്രത്യേക പരിരക്ഷ

2020ലെ യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിനായ ക്രിമിനൽ കേസ് കോടതി അവസാനിപ്പിച്ചു. പ്രസിഡൻ്റിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് നയം ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാൻ ജഡ്ജ് താന്യ ചുട്കിൻ ഉത്തരവിട്ടത്.

2020 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും അധികാരം നിലനിർത്താൻ ട്രംപ് ശ്രമിച്ചു, അതിന്റെ അനന്തര ഫലം എന്നവണ്ണം 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികളുടെ കലാപ ശ്രമമുണ്ടായി,എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളാണ് കോടതി ഉപേക്ഷിക്കുന്നത്.

കേസുകളുടെയും മേൽനോട്ടം വഹിക്കുന്ന ലീഡ് പ്രോസിക്യൂട്ടർ സ്പെഷൽ കോൺസൽ ജാക്ക് സ്മിത്ത്, തിരഞ്ഞെടുപ്പ് കേസ് തള്ളാനും 2021 ൽ ട്രംപ് തൻ്റെ ആദ്യ ടേമിന് ശേഷം സ്ഥാനമൊഴിഞ്ഞപ്പോൾ രഹസ്യ രേഖകൾ അനധികൃതമായി കൈവശം വച്ചുവെന്നാരോപിച്ചുള്ള മറ്റൊരു കേസ് അവസാനിപ്പിക്കാനും തീരുമാനിച്ചു.

Court dismisses Capitol riot case against Trump