
ദില്ലി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സി പി എം നൽകിയ പരാതി ദില്ലി പൊലീസ് സ്വീകരിച്ചില്ല. സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടടക്കമുള്ള നേതാക്കൾ ദില്ലിയിലെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും പൊലീസ് അത് സ്വീകരിച്ചില്ല. പ്രധാനമന്ത്രി തന്നെ സമുദായങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളർത്തുന്ന പരാമർശം നടത്തിയെന്നും രാജ്യവിരുദ്ധ പ്രസംഗമാണ് രാജസ്ഥാനിൽ നടത്തിയതെന്നുമാണ് സി പി എം നേതാക്കൾ ചൂണ്ടികാട്ടിയത്. പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാത്തതുകൊണ്ട് ദില്ലി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിൽ പരാതി അയച്ചുകൊടുത്ത ശേഷമാണ് ബൃന്ദ കാരാട്ടടക്കമുള്ള നേതാക്കൾ മടങ്ങിയത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മുസ്ലീം സമുദായത്തിനെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് നടത്തിയത്. മോദിയുടെ പ്രസംഗം വലിയ വിവാദമായി മാറുന്നതിനിടെയാണ് സി പി എം പരാതിയുമായി പൊലീസിനെ സമീപിച്ചത്.
CPM sends complaint against PM Modi over Rajasthan speech to Delhi Police chief