പാടില്ലായിരുന്നു, ബോബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്‍റെ വീട്ടിലെ സന്ദർശനത്തിൽ ജാഗ്രതകുറവുണ്ടായെന്ന് സിപിഎം

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്‍റെ വീട് നേതാക്കൾ സന്ദർശിച്ചതിലെ വീഴ്ച അംഗീകരിച്ച് സി പി എം വിശദീകരണം. കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ നേതാക്കൾ പോയതിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് സി പി എം സമ്മതിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകുന്നതായി പോയി സന്ദർശനമെന്നും അത് പാടില്ലായിരുന്നുവെന്നും സി പി എം നേതൃത്വം വ്യക്തമാക്കി.

ഷെറിനുമായും ബോംബ് നിർമാണവുമായും ഒരു ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുന്നതിനിടെയായിരുന്നു സി പി എം പ്രാദേശിക നേതാക്കളുടെ സന്ദർശനം. സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരടക്കമുള്ളവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എം എൽ എ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നേതൃത്വം ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ചത്.

cpm statement on panur bomb blast

Also Read

More Stories from this section

family-dental
witywide