
വ്യാജവാർത്ത ചമച്ചെന്ന കേസിൽ ഏഷ്യാനെറ്റ് ന്യൂസിലെ 6 പേർക്കെതിരെ കോഴിക്കോട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. യഥാർഥ ഇരയ്ക്ക് പകരം മറ്റൊരു പെൺകുട്ടിയെ അഭിമുഖത്തിൽ ചിത്രീകരിച്ചു എന്നതാണ് കേസ്. അത് അന്വേഷണത്തിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
വ്യാജവാർത്ത ചമയ്ക്കൽ , ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ നിയമം എന്നിവ ഉൾപ്പെടുത്തി കോഴിക്കോട് അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷ്ണർ വി. സുരേഷ് കുറ്റപത്രം സമർപ്പിച്ചത്.
പി.വി. അൻവർ എംഎൽഎയുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് റജിസ്റ്റർ ചയ്ത കേസ് പിന്നീട് കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.
Crime Report Submitted in POCSO Court Against ASIANET News













