ബാര്‍ക്ക് യുദ്ധം കത്തിപ്പടരവെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി എഷ്യാനെറ്റ്, ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ വിട്ടു; ഏഷ്യാനെറ്റിൽ തിരിച്ചെത്തുന്നത് എഡിറ്റര്‍ ഇന്‍ അഡ്‌വൈസറായി!

മലയാളം ചാനലുകൾക്കിടയിൽ ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരിക്കൊള്ളവെ റിപ്പോര്‍ട്ടര്‍ ടി വിക്ക് മേൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സർജിക്കൽ സ്ട്രൈക്ക്. റിപ്പോർട്ടറിന്‍റെ പരിചയ സമ്പന്ന മുഖമായ ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സ്വന്തം പാളയത്തിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിനെ വെട്ടി റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സർജിക്കൽ സ്ട്രൈക്ക്.

ഉണ്ണി ബാലകൃഷ്ണന്‍‌ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ചാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മടങ്ങിയെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ എഡിറ്റർ ഇൻ അഡ്വൈസറായാണ് ഉണ്ണി മടങ്ങിയെത്തുന്നതെന്നാണ് സൂചന.