
വാഷിംഗ്ടൺ : ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഇറാൻ ഏജൻ്റ് ഫർഹദ് ഷാക്കേരിക്ക് എതിരെ യുഎസ് അന്വേഷണ സംഘം കുറ്റംചുമത്തി. ഷാകേരി ഇറാൻ്റെ ഏജൻ്റാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാൻ ഇറാൻ ഇയാളെ ചുമതലപ്പെടുത്തിയെന്നുമാണ് ജസ്റ്റിസ് ഡിപാർട്മെൻ്റ് ആരോപണം. മോഷണ കുറ്റത്തിന് അമേരിക്കയിൽ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് ഫർഹാദ് ഷാക്കേരി. ഇയാൾക്ക് ഇറാൻ സർക്കാരുമായും നിരവധി ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്.
മാൻഹട്ടനിലെ ഫെഡറൽ കോടതിയിയിലാണ് ഇയാൾക്ക് എതിരെ ക്രിമിനൽ കേസ്ചുമത്തിയിരിക്കുന്നത്.
താൻ ചെയ്യുന്ന മറ്റ് ജോലികൾ മാറ്റിവെച്ച് ഏഴ് ദിവസത്തിനുള്ളിൽ ട്രംപിനെ നിരീക്ഷിച്ച് അയാളെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഇറാനിലെ റെവല്യൂഷണറി ഗാർഡിലെ ഒരു വ്യക്തി തന്നോട് നിർദ്ദേശിച്ചതായി ഷാക്കേരി എഫ്ബിഐയോട് പറഞ്ഞു. ഇതിനു വേണ്ടി ഒരുപാട് പണം ചെലവാക്കിയതായും പണം ഒരു പ്രശ്നമല്ലെന്നും ഷാക്കേരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഏഴു ദിവസത്തിനുള്ളിൽ ട്രംപ് വധം നടപ്പാക്കാനായില്ല എങ്കിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം അത് നടപ്പാക്കാൻ അതേ ഉദ്യോഗസ്ഥൻ നിർദേശിച്ചതായും ഷാക്കേരി വെളിപ്പെടുത്തി.
കുട്ടിക്കാലത്ത് യുഎസിലേക്ക് കുടിയേറിയ അഫ്ഗാൻ പൗരനായ ഷാക്കേരി, കവർച്ചയ്ക്ക് 14 വർഷം അമേരിക്കയിൽ ജയിലിൽ കഴിഞ്ഞതിന് ശേഷം നാടുകടത്തപ്പെട്ടു. അവിടെ വച്ച് സഹതടവുകാർ വഴിയാണ് ഇയാൾക്ക് ഇറാൻ ബന്ധം ഉടലെടുക്കുന്നത്.
ന്യൂയോർക്കിൽ താമസിക്കുന്ന രണ്ട് ജൂത-അമേരിക്കക്കാരുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ തൻ്റെ റെവല്യൂഷണറി ഗാർഡ് തന്നെ ചുമതലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശ്രീലങ്കയിലെ , ഇസ്രായേലി വിനോദസഞ്ചാരികളെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നതായി ഷാക്കേരി വെളിപ്പെടുത്തി.
criminal charges against a Iranian agent targeting Donald Trump