
മാഡ്രിഡ്: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അൽ നസ്റിന്റെ മുൻ ഗോൾകീപ്പർ വലീദ് അബ്ദുല്ല. ഇസ്ലാം മതത്തോട് ക്രിസ്റ്റ്യാനോക്ക് വലിയ ആദരവാണെന്നും കൂടുതലറിയാൻ താൽപര്യം കാണിച്ചെന്നും അറബ് ടെലിവിഷൻ ഷോയിൽ അബ്ദുല്ല പറഞ്ഞു.
2017 മുതൽ 2024 വരെ അൽ നസ്റിന്റെ ഗോൾകീപ്പറായിരുന്നു അബ്ദുല്ല. റൊണാൾഡോ ശരിക്കും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചു. അദ്ദേഹം മതപരിവർത്തനത്തിന് താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹം ടീമിലുള്ള എല്ലാവരോടും ഇസ്ലാം വിശ്വാസപ്രകാരമുള്ള പ്രാർഥനയിൽ ഏർപ്പെടാൻ പറയാറുണ്ട്.
സൗദി അറേബ്യയുടെ സംസ്കാരത്തെ കുറിച്ച് തുടക്കത്തിൽ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം എന്നോട് വിശദമായി അദ്ദേഹം ചോദിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്രിസ്റ്റ്യാനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Cristiano ronaldo reveal his interest on Islam, says Ex co player