​ഗോളടി ആഘോഷിച്ച് ക്രിസ്റ്റ്യാനോ, അഭിനന്ദിച്ച് മസ്ക്- വൈറൽ

ന്യൂയോർക്ക്: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ-ഗരാഫയ്‌ക്കെതിരെ അൽ നാസറിന്റെ വിജയത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക് രം​ഗത്ത്. എക്സിലെ റൊണാൾഡോയുടെ പോസ്റ്റിന് അമേരിക്കൻ ശതകോടീശ്വരൻ നൽകിയ മറുപടി വൈറലായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 46-ാം മിനിറ്റിൽതകർപ്പൻ ​ഹെഡർ ​ഗോളിലൂടെ ക്രിസ്റ്റ്യാനോയാണ് ​ഗോൾവേട്ടക്ക് തുടക്കമിട്ടത്.

64-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും സ്കോറുയർത്തി. മത്സരം അവസാനിക്കുമ്പോൾ അൽ നസർ 3-1 ന് വിജയിച്ചു. മത്സരത്തിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ എക്‌സ് അക്കൗണ്ടിലേക്ക് തൻ്റെ ഗോൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പോസ്റ്റിന് കമന്റായി മസ്ക് അഭിനന്ദനങ്ങൾ നേർന്നു.

Elon Musk praise Cristiano ronaldo in X

More Stories from this section

family-dental
witywide