ഗ്രൗണ്ടിലെ അശ്ലീല ആംഗ്യത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് ‘റെഡ് കാർഡ്’, വിലക്കും ആറര ലക്ഷം പിഴയും

റിയാദ്: സൗദി പ്രൊ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാട്ടിയതിന് റൊണാൾഡോയ്ക്ക് സസ്പെൻഷൻ. ഒരു കളിയിലാണ് വിലക്ക് ഏ‌ർപ്പെടുത്തിയത്. ആറര ലക്ഷം രൂപ പിഴയും ചുമത്തി. എതിർ ടീം ആരാധകരുടെ ‘മെസ്സി ‘ വിളികളാണ് സൂപ്പർ താരത്തെ പ്രകോപിപ്പിച്ചത്. സൗദി പ്രോ ലീഗിൽ റൊണാൾഡോയുടെ അൽനസറും അൽ ഷബാബും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. കളി ജയിച്ച് ആഘോഷത്തിലേർപ്പെട്ട റൊണാൾഡോയ്ക്ക് നേരെ അൽ ഷബാബ് ആരാധകർ മെസി വിളികൾ ഉയർത്തി. ഇതിൽ പ്രകോപിതനായ റൊണാൾഡോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാട്ടുകയായിരുന്നു.

ഷബാബിന്റെ് ഹോം ഗ്രൗണ്ട് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസറിന്റെി ജയം. റൊണോൾഡായാണ് അൽ നസറിനെ ആദ്യം മുന്നിലെത്തിച്ചത്. ഇതോടെ റിയാദ് സ്റ്റേഡിയത്തിൽ റൊണാൾഡോയ്ക്ക് നേരെ മെസി വിളികൾ ഉയർന്നു. അശ്ലീല ആഗ്യം കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റൊണാൾഡോയ്ക്കെതിരെ നടപടി വേണമെന്ന് മുറവിളികൾ ഉയർന്നു.

ഇതോടെ സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു കളിയിൽ വിലക്ക് വന്നതോടെ ഇന്ന് നടക്കുന്ന അൽ ഹസ്മുമായുള്ള മത്സരത്തിൽ റൊണാൾഡോയ്ക്ക് ഇറങ്ങാനാകില്ല. നടപടിയിൽ അപ്പീലിന് അവസരമില്ലെന്ന് അച്ചടക്ക സമിതി വ്യക്തമാക്കി.

അൽ നസറിൽ റൊണാൾഡോ എത്തിയത് മുതൽ മെസിയുടെ പേര് വിളിച്ച് എതിർ ടീമുകളുടെ ആരാധകർ താരത്തെ പ്രകോപിപ്പാൻ ശ്രമിക്കാറുണ്ട്. മാസങ്ങൾക്ക് മുൻപ് അൽ ഹിലാലുമായുള്ള മത്സരത്തിനിടെ എതിർ ടീം ആരാധകർക്ക് നേരെ റൊണാൾഡോ അശ്ലീല ആംഗ്യം കാട്ടിയത് വിവാദമായിരുന്നു. തുടരെയുള്ള റൊണാൾഡോയുടെ ഈ പെരുമാറ്റമാണ് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്. ഒരു വർഷം മുൻപാണ് വൻ തുകയ്ക്ക് സൂപ്പർ താരം സൗദി ക്ലബായ അൽ നസറിലെത്തിയത്.

Cristiano Ronaldo suspended for one match over alleged offensive gesture in Saudi league

More Stories from this section

family-dental
witywide