സിവിഎസ് ഫാർമസി ജീവനക്കാർ സമരത്തിൽ, ചർച്ചകൾ പുനരാരംഭിക്കുന്നതുവരെ പിക്കറ്റിംഗ് തുടരും

സതേൺ കാലിഫോർണിയയിലെ ഏഴ് സിവിഎസ് ഫാർമസികളിലെ ജീവനക്കാർ പണിമുടക്കിൽ . മെച്ചപ്പെട്ട ശമ്പളത്തിനും ഹെൽത്കെയർ ആനുകൂല്യങ്ങൾക്കു വേണ്ടിയും കമ്പനി തുടരുന്ന മോശം കരാർ വ്യവസ്ഥയ്ക്കും എതിരായാണ് സമരം. .

ലോസ് ഏഞ്ചൽസിലെ നാല് സ്റ്റോറുകളേയും ഓറഞ്ച് കൗണ്ടിയിലെ മൂന്ന് സ്റ്റോറുകളേയും പണിമുടക്ക് ബാധിച്ചു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് വാരാന്ത്യത്തിലും തുടർന്നു. ശനിയാഴ്ച ലോസാഞ്ചലസിലെ സ്റ്റോറുകളിലൊന്നിന് പുറത്ത്, പിക്കറ്റ് ലൈനുകൾ മറികടക്കരുതെന്നു സമരക്കാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

“കമ്പനി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും അവരെ നിരീക്ഷിക്കുകയും യൂണിയൻ പ്രതിനിധികളോട് സംസാരിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു” എന്ന് സമരം ചെയ്യുന്ന ഫാർമസി ടെക്നീഷ്യനായ മെലിസ അക്കോസ്റ്റ പറഞ്ഞു.

ബുധനാഴ്ച ചർച്ചകൾ പുനരാരംഭിക്കുന്നതുവരെ പിക്കറ്റിംഗ് തുടരാനാണ് തൊഴിലാളികൾ പദ്ധതിയിട്ടിരുന്നത്. സെപ്തംബർ 29-ന് രണ്ട് പ്രാദേശിക യുണൈറ്റഡ് ഫുഡ് ആൻഡ് കൊമേഴ്‌സ്യൽ വർക്കേഴ്‌സ് യൂണിയനുകൾ വോട്ടിങ്ങിലൂടെയാണ് സമരം ചെയ്യാൻ തീരുമനാച്ചത്., 90%-ത്തിലധികം തൊഴിലാളികൾ സമരത്തെ അനുകൂലിച്ചു.

CVS pharmacies workers on Strike

More Stories from this section

family-dental
witywide