നിഖിൽ ​ഗുപ്തക്ക് ചെക്ക് ഭരണഘടനാ കോടതിയിൽ തിരിച്ചടി, അമേരിക്കക്ക് കൈമാറരുതെന്ന ഹർജി തള്ളി

ലണ്ടൻ: അമേരിക്കയിൽ വച്ച് ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് പിടിയിലായ നിഖിൽ ​ഗുപ്തയുടെ ഹർജി ചെക് റിപ്പബ്ലിക് ഭരണഘടനാ കോടതി തള്ളി. അമേരിക്കയ്ക്ക് തന്നെ കൈമാറുന്നതിനെതിരെയാണ് നിഖിൽ ഗുപ്ത ​ഹർജി നൽകിയത്. നിലവിൽ പ്രാഗിലെ ജയിലിലാണ് നിഖിൽ ​ഗുപ്തയുള്ളത്.

അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെ യു എസിൽ വച്ച് കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം നവംബറിലാണ് യു എസ് ഫെഡറൽ 52 കാരനായ ഗുപ്തയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. 2023 ജൂൺ 30 ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ചാണ് ഗുപ്ത അറസ്റ്റിലായത്. ഇയാളെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യത്തോട് ചെക്ക് ഭരണകൂടം അനുകൂല നിലപാടിലാണ്. അതിനിടയിലാണ് ഗുപ്ത ചെക്ക് ഭരണഘടനാ കോടതിയിൽ ഹർജി നൽകിയത്. ഈ ആവശ്യം തള്ളിയതോടെ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾക്ക് ഇനി വേഗം കൂടും.

Czech top court rejects Indian suspect Nikhil Gupta’s petition

More Stories from this section

family-dental
witywide