ഡെയ്‌സി സ്‌കറിയ മൈലാടൂര്‍ നിര്യാതയായി

കുടിയാന്മല: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി കെ.സി ജോസഫിന്റെ പേഴ്‌സണ്‍ സ്റ്റാഫംഗവുമായിരുന്ന  സ്‌കറിയ മൈലാടൂരിന്റെ ഭാര്യ ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്  ഡെയ്‌സി സ്‌കറിയ മൈലാടൂര്‍(64) നിര്യാതയായി.പരേത ചെമ്പന്തൊട്ടി ഞള്ളിമാക്കല്‍ (ചങ്ങനാശേരി പാലത്തിങ്കല്‍) കുടുംബാംഗം. മക്കള്‍: ശ്രീജ (മണിക്കടവ്), ശ്രീന (യുഎസ്എ),  ശ്രീജേഷ്. മരുമക്കള്‍: ബെഷി ചക്കാനിക്കുന്നേല്‍ (മണിക്കടവ്). വിനോജ് തൊട്ടുമണ്ണില്‍ (യുഎസ്എ), ഗീതു പൂത്തോട്ടത്തില്‍ (കണ്ണൂര്‍). പരേത ഏരുവേശി ഗ്രാമപഞ്ചായത്ത് അംഗം,  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, മഹിളാ കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോ. മണ്ഡലം പ്രസിഡന്റ്, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.