
പി.പി. ചെറിയാൻ
ഡാളസ്: രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്നു വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ ഇരട്ടകളായ ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഡാലസിൽ ഒരു പെയിൻ മാനേജ്‌മെൻ്റ് ക്ലിനിക്ക് നടത്തിയിരുന്ന ഇരട്ട സഹോദരന്മാരായ ദേശി ബറോഗയും ഡെനോ ബറോഗയുമാണ് വൻ ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിലെ പ്രതികൾ.
ഇവരെ കാണാനെത്തുന്ന രോഗികളോട് എല്ലാ മാസവും വരാൻ ഇവർ ആവശ്യപ്പെടും. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വിൽക്കാൻ അനുവാദമുള്ള വേദന സംഹാരികളാണ് ഇവർ രോഗികൾക്ക് നൽകിയിരുന്നത്. ഒപ്പം ഇവർ നൽകാത്ത സേവനത്തിന് പണം ആവശ്യപ്പെട്ട് രോഗികളുടെ ഇൻഷുറൻസ് കമ്പനികൾക്ക് ബിൽ നൽകും. ഇത്തരത്തിൽ 45 മില്യൺ ഡോളറിൻ്റെ ബിൽ ഇവർ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 9 മില്യൺ ഡോളർ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ഓരോ സന്ദർശനത്തിലും ഓരോ രോഗിക്കും 80 കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്പ്പുകൾ വരെ നൽകിയതായി ഡോക്ടർമാർ ഇൻഷുറൻസ് കമ്പനിക്ക് റിപ്പോർട്ട് ചെയ്തതോടെയാണ് സംശയമുണ്ടായത്. പല കേസുകളിലും ഡോക്ടർ ഇൻജക്ഷൻ സൂചി ചർമത്തിനു അടുത്തുകൊണ്ടു വയ്ക്കും. ഞരമ്പ് തുളച്ച് മരന്ന് കയറ്റില്ല.
ഇതുകൂടാതെ ഇവരുവരും ചേർന്ന് വ്യാജ മെഡിക്കൽ റെക്കോർഡ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 10 വർഷം വീതം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തിരിക്കുന്നത്.
ഇവരുടെ അപ്പീൽ കരാറിൻ്റെ നിബന്ധനകൾ പ്രകാരം, രണ്ടുപേരും അവരുടെ DEA റജിസ്ട്രേഷനുകൾ ഉടനടി സറൻഡർ ചെയ്യണം. ശിക്ഷ വിധിക്കുന്നതിന് 14 ദിവസം മുമ്പെങ്കിലും അവരുടെ മെഡിക്കൽ ലൈസൻസുകൾ റദ്ദാക്കണം. കോടതി പിന്നീട് തീരുമാനിക്കുന്ന തുക സംയുക്തമായി തിരിച്ചടയ്ക്കുകയും വേണം .അസിസ്റ്റൻ്റ് യുഎസ് അറ്റോർണി റെനി ഹണ്ടറാണ് കേസ് അന്വേഷിക്കുന്നത്.
Dallas doctors Found Guity in healthcare fraud