ലോസ് ഏഞ്ചൽസ് സൺലാൻഡിലെ വഴിയോരത്ത് ഉപേക്ഷിച്ച ചവറ്റുകുട്ടയിൽ യുവതിയുടെ ജീർണിച്ച മൃതദേഹം

ലോസ് ഏഞ്ചൽസിലെ സൺലാൻഡ് തെഹംഗ വാഷിന് സമീപം വഴിയോരത്തെ വേസ്റ്റ് ബെന്നിൽ നിന്നു കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. 32 വയസ്സുകാരിയായ ഹീതർ ഹാസിൻ്റെ മൃതദേഹമാണ് അതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

  തെഹംഗ വാഷിനടുത്തുള്ള വെൻ്റ് വർത്  സ്ട്രീറ്റിലെ 8500 ബ്ലോക്കിൽ  രാവിലെ  തെരുവിൽ ഉപേക്ഷിക്കപ്പെട്ട ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന്  പൊലീസ് പരിശോധന നടത്തിയപ്പോളാണ് അതിൽ ദിവസങ്ങൾ പഴക്കമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.  ആ വേസ്റ്റ്  ബിൻ തങ്ങളുടെ പ്രദേശത്തേത് അല്ലെന്നും അന്ന് വേസ്റ്റ് ശേഖരിക്കുന്ന ദിവസമായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.  

അസാധാരണമായ രീതിയിലാണ് വേസ്റ്റ് ബിൻ അടച്ചിരുന്നതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് പറയുന്നു.   മൃതദേഹം സ്‌നോബോർഡിംഗ് ബാഗിനുള്ളിലാക്കി വേസ്റ്റ്ബിന്നിലിട്ട് അടച്ച് തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹീതർ ഹാസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.

ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ലോസ് ഏഞ്ചൽസ് പൊലീസ് ഡിപാർട്മെൻ്റിൻ്റെ ഹോമിസൈഡ് ഡിവിഷനുമായി (818) 374-9550 എന്ന നമ്പറിൽ ബന്ധപ്പെടാൻ  പൊലീസ്  അഭ്യർത്ഥിക്കുന്നു.

Decomposed Body Of A Woman In A Sunland Trash Bin

More Stories from this section

dental-431-x-127
witywide