തിരുപ്പതി ലഡുവില്‍ മായം: ആശങ്ക രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസിദ്ധമായ തിരുപ്പതി ലഡുവില്‍ മായം കലര്‍ന്നെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മതപരമായ ഇടങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം തീര്‍ത്തും ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് ജനങ്ങള്‍ ഭക്തിയോടെയും ബഹുമാനത്തോടെയുമാണ് തിരുപ്പതി ബാലാജിയെ കണ്ടുപോരുന്നത്. ഈ വിവാദം ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ വൈഎസ്ആര്‍സിപി ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide