‘പ്രതിപക്ഷ നേതാവാകാൻ രാഹുലിനേക്കാൾ നല്ലത് പ്രിയങ്ക’; പരിഹസിച്ച് കിരൺ റിജിജു, സഭയിൽ ബഹളം, പ്രിയങ്കയുടെ മറുപടി

രാഹുൽ ഗാന്ധിയേക്കാൾ മികച്ച പ്രതിപക്ഷ നേതാവാകാൻ പ്രിയങ്ക ഗാന്ധിക്ക് കഴിയുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. പ്രിയങ്കയെ ആ പദവിയിൽ ഇരുത്തിയാൽ അവർ കുറഞ്ഞപക്ഷം സഭയിൽ വരികയും ചിരിക്കുകയും എങ്കിലും ചെയ്യുമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രിയെ സഭയിൽ വെച്ച് കെട്ടിപ്പിടിക്കുന്ന ലോകത്തിലെ ഏക പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിജിജുവിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം സഭയിൽ ശക്തമായി പ്രതിഷേധിച്ചു.

സഭയുടെ അധ്യക്ഷവേദിയെ രാഹുൽ ഗാന്ധി ബഹുമാനിക്കുന്നില്ലെന്നും റിജിജു ആരോപിച്ചു. സ്പീക്കർ ഉൾപ്പെടെ ചെയറിലുള്ളവരെ സഹപ്രവർത്തകർ എന്ന് മാത്രമാണ് രാഹുൽ വിശേഷിപ്പിക്കുന്നത്. അവർ വെറും സഹപ്രവർത്തകരല്ലെന്നും സഭയുടെ കസ്റ്റോഡിയന്മാരാണെന്നും അവരെ ബഹുമാനിക്കാൻ രാഹുൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

അതേസമയം, രാഹുൽ ഗാന്ധി സത്യം പറയുന്നതാണ് ഭരണപക്ഷത്തെ ചൊടിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. സഭയിൽ പ്രിയങ്ക മറുപടി പറയാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ മൈക്ക് ഓഫാക്കിയത് പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് കാരണമായി. കേന്ദ്രമന്ത്രിയുടെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ഭരണ-പ്രതിപക്ഷ തർക്കത്തെത്തുടർന്ന് സഭാനടപടികൾ തടസ്സപ്പെട്ടു.

Kiren Rijiju says Priyanka would be better LoP than Rahul; Opposition protests in Parliament

More Stories from this section

family-dental
witywide