
കൊച്ചി: എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി സമയം.
അതേസമയം, കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധ്യതയുള്ളൂ.
കളക്ടര്‍ അരുണ്‍ കെ വിജയന്റെയും പരാതിക്കാരന്‍ പ്രശാന്തിന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ. തെറ്റ് പറ്റിയെന്ന് എ ഡി എം പറഞ്ഞെന്നെ കളക്ടറുടെ മൊഴി അന്വേഷിക്കണം എന്നാണ് ആവശ്യം. നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരും.