ദിവ്യയെ ഇനി സംരക്ഷിക്കില്ല, സിപിഎം കൈവിടും : എല്ലാ പദവികളില്‍ നിന്നും പുറത്താക്കാന്‍ നീക്കം

കണ്ണൂര്‍: പൊതുപരിപാടിക്കിടെ അപമാനിച്ചതിനെത്തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യയെ കൈവിട്ട് സിപിഎം. ദിവ്യ വരുത്തിയത് ഗുരുതര വീഴ്ചയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി വിലയിരുത്തി. പിപി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും. ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് വിടും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയാനിരിക്കെയാണ് പാര്‍ട്ടി തീരുമാനം.

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചത് സദുദ്ദേശ്യപരമായ നടപടി എന്നാണ് ജില്ലാ കമ്മിറ്റി ആദ്യം വിലയിരുത്തിയതെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് കണക്കിലെടുത്താണ് പുതിയനീക്കം. ദിവ്യയെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കാനാണ് നീക്കം.

Also Read

More Stories from this section

family-dental
witywide