ഈ രാജ്യത്തേക്ക് പോകരുത്, ജീവൻ വരെ അപകടത്തിൽപ്പെടാം – പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക

വാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വലേയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് കർശന നിർദേശം നൽകി അമേരിക്ക. ആഭ്യന്തര കലാപം, സ്വേച്ഛാധിപത്യം, നിരന്തരമായ ഭീകരവാദ ഭീഷണികൾ, അമേരിക്കൻ വിരുദ്ധ വികാരം എന്നിവ കാരണം വെനസ്വേലയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജീവൻ വരെ അപകടത്തിലാകുമെന്നുമാണ് മുന്നറിയിപ്പ്.

വെനസ്വേല സന്ദർശിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകാൻ അവിടുത്തെ സർക്കാരിന് കഴിവില്ലെന്നും അധികൃതർ പറഞ്ഞു. കൂടാതെ, സ്ഥിതി വളരെ അപകടകരമാണ്, വെനസ്വേല സന്ദർശിക്കാൻ തെരഞ്ഞെടുക്കുന്ന യാത്രക്കാരോട് ആദ്യം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആലോചിക്കൂവെന്നും അധികൃതർ പറഞ്ഞു. ബന്ദിയാക്കപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറ‌‌യുന്നു.

അമേരിക്കൻ വിനോദ സഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് വെനിസ്വലേ. ഓരോ വർഷവും ലക്ഷക്കണക്കിന് അമേരിക്കൻ സഞ്ചാരികളെ ആകർഷിച്ചിരുന്നു. എന്നാൽ കുറച്ച് കാലമായി അമേരിക്കയുമായുള്ള ബന്ധം നല്ല നിലയിലല്ല. 2013 ൽ സ്വേച്ഛാധിപതിയായ ഹ്യൂഗോ ഷാവേസിൻ്റെ മരണത്തെത്തുടർന്ന് നിക്കോളാസ് മഡുറോ അധികാരമേറ്റപ്പോൾ സന്ദർശകരുടെ എണ്ണം കുറയാൻ തുടങ്ങി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ മഡുറോ വെനസ്വേലയുടെ പ്രസിഡൻ്റ് പദവിയിൽ നിയമവിരുദ്ധമായി അവകാശവാദം ഉന്നയിക്കുകയും തെരഞ്ഞെടുപ്പിനെ അപലപിക്കുകയും രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

Do not travel: US issues severe warning for this country