
തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ആളുകൾക്ക് കൌതുകം ഒരുക്കി റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഞായറാഴ്ച ഫിലാഡൽഫിയ ഏരിയയിലെ ഒരു മക്‌ഡൊണാൾഡ് സ്‌റ്റോറിൽ ജീവനക്കാരനായി മാറി ട്രംപ്. ഡ്രൈവ് ത്രൂ വിൻഡോയിലൂടെ അവിടെ എത്തിയവരുമായി സംസാരിച്ചു. ഫ്രഞ്ച് ഫ്രൈസ് വിളമ്പി.
— Donald J. Trump (@realDonaldTrump) October 20, 2024

റിപ്പോർട്ടർമാരും മക്‌ഡൊണാൾഡ് ജീവനക്കാരും നോക്കിനിൽക്കെ, ഒരു ജോലിക്കാരൻ ട്രംപിന് ഫ്രൈകൾ എണ്ണയിൽ മുക്കി പൊരിക്കുന്നതെങ്ങനെ, ഉപ്പ് ചേർക്കുന്നതെങ്ങനെ, ഒരു സ്‌കൂപ്പ് ഉപയോഗിച്ച് ബോക്‌സുകളിൽ ഇടുന്നത് എങ്ങനെ എന്നൊക്കെ കാണിച്ചുകൊടുത്തു. ഫാസ്റ്റ് ഫുഡിൻ്റെ അറിയപ്പെടുന്ന ആരാധകനായ ട്രംപ് ഇതെല്ലാം കണ്ട് അത്ഭുതം പ്രകടിപ്പിച്ചു.

“ഇത് ശരിയായി ചെയ്യാനും വേഗത്തിൽ ചെയ്യാനുംമികച്ച വൈദഗ്ദ്ധ്യം ആവശ്യമാണ്,” ട്രംപ് പുഞ്ചിരിയോടെ പറഞ്ഞു, തൻ്റെ സ്യൂട്ട് ജാക്കറ്റ് മാറ്റി, ഷർട്ടിനും ടൈക്കും മുകളിൽ ഒരു ഏപ്രോൺ ധരിച്ചിരുന്നു.വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ കളിയാക്കാനാണ് അദ്ദേഹം ഈ ഫാൻസി ഡ്രസിന് തയാറായത്. കമലാഹാരിസ് കോളജ് പഠനകാലത്ത് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. എന്നാൻ അതിന് തെളിവൊന്നും ഇല്ലെന്നും തൊഴിലാളികളുടെ സിംപതി കിട്ടാനാണ് കമല ഈ കള്ളം പറയുന്നതെന്നും ട്രംപ് അവകാശപ്പെടുന്നു.



“അവരുടെ ബയോഡാറ്റയുടെ ഒരു വലിയ ഭാഗമാണ് അവർ മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്നു എന്നത്, അവർ ഫ്രഞ്ച് ഫ്രൈ ഉണ്ടാക്കി, അതിൻ്റെ ചൂടിനെക്കുറിച്ചൊക്കെ അവർ സംസാരിക്കുന്നുണ്ട്. എന്നാൽ ‘ഇത് വളരെ കഠിനമായ ജോലിയാണ്. അവർ ഒരിക്കലും മക്ഡൊണാൾഡിൽ ജോലി ചെയ്തിട്ടില്ല,” ട്രംപ് പറഞ്ഞു.
ഫിലാഡൽഫിയയുടെ വടക്ക് ഭാഗത്തുള്ള പ്രധാന സ്വിംഗ് വോട്ടർ ഏരിയയായ ബക്സ് കൗണ്ടിയുടെ ഭാഗമായ ഫീസ്റ്റർവില്ലെ-ട്രെവോസിലെ റെസ്റ്റോറൻ്റിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം ട്രംപിൻ്റെ സന്ദർശനത്തിന്റെ ഭാഗമായി എത്തിയിരുന്നു. ട്രംപിൻ്റെ സന്ദർശനം ഉള്ളതിനാൽ റസ്റ്ററൻ്റ് തന്നെ അടച്ചിരുന്നു. പിന്നീട് ലങ്കാസ്റ്ററിലെ ഒരു സായാഹ്ന ടൗൺ ഹാളിൽ ട്രംപ് പങ്കെടുത്തു.
Donald Trump works at a McDonald’s in Pennsylvania















